2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ഛയത്തിൽ വെച്ച് നടക്കുന്ന “കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ” (KLIFB 2023′) തീം സോങ്ങ് നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു.
ശ്രീ. എം.ജി. ശ്രീകുമാര്‍ ആലപിച്ച ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയമസഭാ ജീവനക്കാരിയായ ശ്രീമതി രജനി വി.ആര്. ആണ്. സംഗീതം – ശ്രീ. ജോയ് തങ്കി.
നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചു നടന്ന ചടങ്ങില്‍ നിയമസഭാ സെക്രട്ടറി ശ്രീ. എ.എം. ബഷീര്‍, സ്പെഷ്യല്‍ സെക്രട്ടറി ശ്രീമതി കവിതാ ഉണ്ണിത്താന് എന്നിവരും സന്നിഹിതരായിരുന്നു.
