കൊല്ലത്ത് ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്.വെള്ളൂപ്പാറയില്‍ വ്യക്തി നടത്തുന്ന ഫാമില്‍ അതിക്രമിച്ചുകയറി ക്രൂരതകാട്ടുകയായിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദംകേട്ടുണര്‍ന്ന അതിഥിത്തൊഴിലാളികളാണ് അതിക്രമം കണ്ടത്. പിന്നീട് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയായിരുന്നു.ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *