നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതിയായ പ്രവീൺ റാണ കലൂരിലെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ടു.പൊലീസെത്തുമ്പോൾ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപെടുകയാണ് ഉണ്ടായത്. ഇയാളുടെ ഫ്ളാറ്റിലുണ്ടായിരുന്ന നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.\

സേഫ് ആൻഡ് സ്ട്രോങ് എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശിയായ പ്രവീൺ റാണ (കെ.പി. പ്രവീൺ). എൻജിനീയറിങ്, എംബിഎ ബിരുദങ്ങൾ നേടിയ പ്രവീൺ 7 കൊല്ലം മുൻപു സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ ബിസിനസ് കൺസൽറ്റൻസിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപയാണ് നിക്ഷേപമായി ലഭിച്ചത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ നിയമനടപടികളിലേക്കു ഒരുങ്ങി.പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, ക്രിമിനൽ ബന്ധങ്ങളുള്ളയാളാണ് പ്രവീൺ റാണ

Leave a Reply

Your email address will not be published. Required fields are marked *