തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി.ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിലെ പന്തളം അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുവന്നതാണ് പാൽ.പാൽ കൂടുതൽ ദിവസം കേട് കൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *