സംസ്ഥാനത്ത് മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു.ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഇത് അറിയിച്ചത്. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.പാഴ്‌സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം.
ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ്‌സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളിലെ വെള്ളം കൃത്യമായി ഇടവേളകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം.
വൃത്തി അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുന്ന ഹൈജീന്‍ ആപ്പ് തയാറായിട്ടുണ്ട്. ഇത് ഉടന്‍ തന്നെ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു.ഹോട്ടല്‍, റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായാണ് മന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *