തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ചാനല്‍ തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകള്‍ അടക്കമുള്ളവയാണ് ചാനലില്‍ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *