കൊച്ചി: എറണാകുളം തൃക്കാക്കരയിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മൊബിൻ ദാസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.
അതേസമയം, തൃശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെ ആണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ ശിക്ഷിച്ചത്. 2018 മെയ് മാസത്തിൽ ആയിരുന്നു സംഭവം. 15 വയസ് കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കുട്ടി സ്കൂളിലെ ഹെഡ്മിസ്ട്രസ്സിനെ വിവരമറിയിച്ചതോടെ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പേരാമംഗലം പോലീസ് കേസെടുത്ത് കുഞ്ഞിനെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കി. കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.