ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് എതിരായി ഉയർന്ന ആരോപണങ്ങളിൽ മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഒളിംപ്യനും ബോക്സിങ് താരവുമായ മേരി കോമിന്റെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി നടത്തിയ ചർച്ചയിൽ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പ്രസ്തുത സമിതി ഒരു മാസത്തിനകം വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കണം.

ആരോപണങ്ങൾ ആരോപിച്ച താരങ്ങളിൽ നിന്ന് ഈ കമ്മിറ്റി വിശദമായി മൊഴിയെടുക്കും. ഗുസ്തി ഫെഡറേഷൻ ഭാരവാഹികളിൽ നിന്ന് വിശദീകരണങ്ങൾ തേടി മൊഴികൾ തേടും. ഇവയെല്ലാം വിശകലനം ചെയ്ത ശേഷമായിരിക്കും റിപ്പോർട്ട് കായിക മന്ത്രാലയത്തിന് കൈമാറുക. കൂടാതെ, ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടവും ഈ സമിതി ഏറ്റെടുക്കും.

ഇതിനിടയിൽ, തനിക്കെതിരായ പരാതികളിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിജി ഭൂഷൺ ശരൺ സിംഗ്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകണമെന്നാണ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ഈ ഒരു നീക്കത്തിന് പിന്നിൽ നിയമവിരുദ്ധ നക്സലിസമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെസ്ലിങ് ഫെഡറേഷൻ ഭാരവാഹികളുമായി നടന്ന അനൗപചാരികമായ കൂടിയാലോചനക്ക് ശേഷമാണ് ഈ നീക്കത്തിന് അദ്ദേഹം വഴിതുറന്നത്. രാഷ്ത്രീ ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് ബ്രിജി ഭൂഷന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *