പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുവായിരുന്നെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി.
സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയപ്പോൾ അപമാനിതനായെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വെക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിച്ചതിനു പിന്നാലെ ഹൈക്കമാന്റിന്റെ അഴിച്ചുപണിയില്‍ രമേശ് ചെന്നിത്തലയ്ക്ക്ുള്ള അതൃപ്തി പരസ്യമായിരുന്നു.