ഇടമലക്കുടിയിൽ ശൈശവ വിവാഹം.15 വയസുകാരിയെ 47 കാരനാണ് വിവാഹം കഴിച്ചത്.ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയില്‍ വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. സംഭവത്തില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമിപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *