ആദായ നികുതി പരിധി ഉയർത്തി ധനമന്ത്രി.. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇളവ് ഉണ്ടായിരിക്കും. പഴയ ആദായ നികുതി ഘടന പിന്തുടരുന്നവർക്ക് മൂന്ന് ലക്ഷം വരെ നികുതിയില്ലെന്നും ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. മൂന്നു മുതല്‍ ആറ് ലക്ഷം വരെ വരുമാനമുളളവർക്ക് അഞ്ച് ശതമാനം നികുതി, ആറ് മുതല്‍ ഒമ്പത് ലക്ഷം വരെ വരുമാനമുളളവർക്ക് പത്ത് ശതമാനം നികുതി, ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി, 12 ലക്ഷത്തിന് മുകളിലുളളവര്‍ക്ക് 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതുക്കിയ നികുതി നിരക്ക്.
അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും.
സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.
