വീണ്ടും വിവാദത്തിലായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം.കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആരോപണവുമായി യൂത്ത് കോൺഗ്രസാണ് രംഗത്തെത്തിയത്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം തങ്കശ്ശേരിയിലുള്ള റിസോര്‍ട്ടില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

ദിവസവാടക 8,490 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്തയുടെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടി വരും. എന്നാൽ അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.തന്റെ വീട് പുതുക്കി പണിയുകയായിരുന്നതിനാല്‍ താമസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലായിരുന്നു. 22,000 രൂപ മാസവാടക മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ചിന്ത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *