പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി.ചൊവ്വാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കംചെയ്യാനാണ് ലോക്‌സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച 12.30- ഓടെ അവ നീക്കംചെയ്തു.രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോക്‌സഭാ വൃത്തങ്ങള്‍ അറയിക്കുന്നത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ അദാനിവിഷയമുയര്‍ത്തി രാഹുല്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ നടപടികള്‍ തുടങ്ങണമെന്നും രാഹുലിന്‍റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. അതേസമയം ലോക്സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *