വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തതിന്റെ പേരിൽ 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട്. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്.ഫെബ്രുവരി 23 -ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണത്രെ പദയാത്ര. സാധാരണയായി ഇവിടെ നിന്നും ക്ഷേത്രങ്ങളിലേക്ക് പദയാത്രകൾ ഉണ്ടാവാറുണ്ട്. എന്നാൽ, ഇതിൽ അവിവാഹിതരായ യുവാക്കൾ മാത്രമായി ഒരു പദയാത്ര നടത്താൻ തരുമാനിക്കുകയായിരുന്നു. ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.അവിവാഹിതരായ പുരുഷന്മാരെ മാനസിക പ്രയാസത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന ആശയമാണ് ഈ യാത്രയ്ക്ക് പിന്നിലെന്ന് സംഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *