നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണവുമായി ഇറാനിയൻ യുവതി. കേസില്‍ മൈസൂരിലെ വിവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാഖി സാവന്ത് നൽകിയ വഞ്ചനാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേയാണ് ആദിലിനെതിരെ പുതിയ ആരോപണം ഉയരുന്നത്.ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. മൈസൂരില്‍ തങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. രാഖിയെ വിവാഹം കഴിച്ച ശേഷവും താനുമായി ബന്ധം തുടര്‍ന്നെന്നും. അഞ്ചുമാസം മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്ന് ഇറാനിയന്‍ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അഞ്ച് ദിവസം മുമ്പാണ് രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തന്‍റെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *