പാലക്കാട്: വാലന്റൈൻസ് ദിനത്തിൽ വിവാഹിതരാകാനൊരുങ്ങി ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുന്നത് വാലന്റൈൻസ് ദിനമായ നാളെയാണ്. ഇരുവർക്കും പൂർണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്.സ്വത്വം വെളിപ്പെടുത്തിയ കാലം മുതൽ വിവാഹം വരെയുള്ള ജീവിതം ഇവർക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. സ്വത്വം വെളിപ്പെടുത്തിയ കാലത്ത് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് ഇവരെ ചേർത്തുപിടിച്ചു.

ബോഡി ബിൽഡർ ആയിരുന്നു പ്രവീൺ. 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയുമായിരുന്നു. തുടർന്ന് 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിലും മത്സരിച്ചു. സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി നിലവിൽ പ്രവർത്തിക്കുകയാണ് പ്രവീൺ. മിസ് മലബാർ പട്ടം സ്വന്തമാക്കിയ ആളാണ് റിഷാന. തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. കൂടാതെ ഇഷ്ട മേഖലയായ മോഡലിങ്ങിനും റിഷാന സമയം കണ്ടെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *