തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുന്നതായി കെഎസ്ആര്‍ടസി മാനേജ്‍മെന്‍റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യൂണിയനുകള്‍ക്ക് എതിരെ മാനേജ്‍മെന്‍റ് കടുത്ത ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണ്. ഒരു കൂട്ടം ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. എല്ലാ പുതിയ പദ്ധതികളെയും എതിര്‍ക്കുക എന്നത് പൊതുരീതിയായി. ഡ്യൂട്ടി പരിഷ്കരണത്തിലും കെ സ്വിഫ്റ്റ് രൂപീകരണത്തിലും ഇതുണ്ടായതായും സത്യവാങ്മൂലത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *