ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെകൂടി ഇന്ത്യയിലെത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് എത്തിയത്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയായിരുന്നു യാത്ര. വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി.നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകളാണ് ഉള്ളത്. ഒരു മാസം ചീറ്റകളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കും.വന്യമൃഗ സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന മൃഗങ്ങൾക്ക് 30 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇതനുസരിച്ച് ചീറ്റകൾക്കായി 10 ക്വാറന്റീൻ അറകൾ സജ്ജമാക്കിയിട്ടുണ്ട് ആഫ്രിക്കയില്‍ നിന്ന് ഇവയ്ക്ക് ആവശ്യമായ വാക്‌സീനുകള്‍ ലഭ്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *