കണ്ണൂരിലെ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാനുളള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ.ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് കരാർ നൽകുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടിസ് അയച്ചു. ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരാണ് നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിർമാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *