കനകപുര: ക‍ര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ്പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തിൽ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *