ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയത് അപകടകരമായ കൂടിക്കാഴ്ചയെന്ന് ഡിവൈഎഫ്ഐ. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞെെന്നും റഹീം പറഞ്ഞു. ആശയ സംവാദത്തിലൂടെ ആർഎസ്എസ്സിനെ തിരുത്താമെന്നത് ജമാഅത്തെ ഇസ്ലാമിയുടെ വ്യാമോഹമാണ്. കൂടിക്കാഴ്ചയെ കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ ജമാത്തെ ഇസ്ലാമിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് എന്തുകൊണ്ട് കോൺഗ്രസ്‌ ഇതുവരെ പ്രതികരിച്ചില്ലെന്നും റഹീം കുറ്റപ്പെടുത്തി. ഈ കൂടിക്കാഴ്ച ഇന്ത്യൻ മതേതര വിശ്വാസത്തിന് ഭീഷണിയാണ്. ഇരു കൂട്ടരും ഒന്നിച്ചിരുന്നത് അപകടകരമായ സൂചനയാണെന്നും റഹീം പറഞ്ഞു.
ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *