കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി.26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ (48) എന്ന കര്‍ഷകൻ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെർസ്‌ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായത്.സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. സംഭവത്തില്‍ ഇസ്രായേൽ പൊലീസിലും എംബസിയിലും ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *