ലക്ഷദ്വീപ് വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിൽ വിമർശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചത്.

2015 ലാണ് ഫാത്തിമ തഹ്ലിയ സൂചിപ്പിച്ച നിലവിളക്ക് വിവാദം സംഭവിച്ചത് . ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനോട് മമ്മൂട്ടി പറയുകയുണ്ടായി. മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം അബ്ദുറബ്ബിന് കൈമാറിയെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു.
