മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് പൂര്‍വ വിദ്യാര്‍ത്ഥി തീ കൊളുത്തിയ കോളജ് പ്രിന്‍സിപ്പല്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശർമയാണ് (54)ചികിത്സയിലിരിക്കെ മരിച്ചത്.ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂർവ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാര്‍ക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് പിന്നാലെ കോളജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം പൊള്ളലേറ്റു. കൂടാതെ സംഭവത്തിന് ശേഷം അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തി. 90 ശതമാനം പൊള്ളലുകളോടെയായിരുന്നു വിമുക്ത ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചത്.ചോദ്യം ചെയ്യലില്‍, താന്‍ ഏഴാമത്തെയും എട്ടാമത്തെയും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും ഫലം 2022 ജൂലൈയില്‍ വന്നതായും അശുതോഷ് വെളിപ്പെടുത്തി. എന്നിരുന്നാലും പലതവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാര്‍ക്ക് ഷീറ്റ് നല്‍കിയില്ലെന്നും അശുതോഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *