കെ.എസ്.ആര്.ടി.യില്‍ നിര്‍ബന്ധിത വി.ആര്.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്മെന്റ്.കുറച്ച് ജീവനക്കാര്‍ വിആര്‍എസ് എടുക്കുന്നതോടെ ശമ്പള പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേക്കുമെന്നാണ് വിലയിരുത്തല്‍.50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദേശം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്.കെ.എസ്.ആര്.ടി.സി.യില്‍ ശമ്പള തുകയും പെന്ഷന് തുകയും നല്‍കുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിര്‍ബന്ധിത വി.ആര്.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം.
ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്
