ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. ‘രാജ്യത്തിന്റെ ചരിത്രം ജനങ്ങളെയും വരും തലമുറയേയും വേട്ടയാടാന്‍ പാടില്ല. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ല. സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടെത്തേണ്ടതില്ല. രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *