എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. മുന്‍ വി.സി. ഡോ.എം.എസ്.രാജശ്രീയെ ആണ് പകരം നിയമിച്ചിരിക്കുന്നത്.മാര്‍ച്ച് 31ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്. നിലവിലെ ചുമതലയ്ക്ക് പുറമേ താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദാണ് നിയമിച്ചത്.സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്.നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. സുപ്രിംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വൈസ് ചാന്‍സലര്‍ സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ നിയമിക്കുന്നത്. അതേസമയം സ്ഥാനമാറ്റം സിസ തോമസിന്റെ വി സി സ്ഥാനത്തെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *