കോഴിക്കോട് യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെ ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഫ്‌ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ കമിഴ്ന്നുകിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പോലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലേക്ക് കൊണ്ടുപോയി. തന്‍സിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *