ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം മൂലമുണ്ടായ പുക നിറഞ്ഞതിനെ തുടർന്ന് കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശത്തെ ജനങ്ങൾക്കാണ് ബുദ്ധിമുട്ടനുഭവപ്പെടുന്നത്.

അതെ സമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ രാത്രിയും തീ ആലി പടരുന്ന സാഹചര്യമുണ്ടായി. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോളും നഗരത്തിൽ പലയിടത്തും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫയർ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസിൽദാർ എന്നിവർ ജില്ലാ കളക്ർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *