കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്ത കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നേരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് കരുതപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളെ ഇതിനകം പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.
ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തതെന്ന് എളമരം കരീം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എളമരം കരീമിന്റെ പ്രതികരണം
ഇന്ന് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവമാണ് കൊടകര കള്ളപ്പണക്കടത്ത് കേസ്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് കരുതപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളെ ഇതിനകം പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.
ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തത്? ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഒന്നും പറയില്ല എന്ന നിലപാടല്ലേ?