മദ്യ നയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപ മുഖ്യ മന്ത്രി മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടതിനെ തുടർന്ന് മാർച്ച് 20 വരെയാണ് കസ്റ്റഡിയിൽ വിട്ടത് . ഡയറി, കണ്ണട , ഭഗവത് ഗീത, പേന എന്നിവ ജയിലിൽ കയ്യിൽ വെക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം കസ്റ്റഡി നീട്ടാൻ വീണ്ടും അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു.

മാധ്യമങ്ങൾ കോടതി ഉത്തരവിന് മുൻപേ റിപ്പോർട്ട് കൊടുക്കുകയാണെന്നും, കേസിന് രാഷ്ട്രീയ നിറം നൽകുകയാണെന്നും സി ബി ഐ കുറ്റപ്പെടുത്തി. കൂടാതെ സിബിഐ തെറ്റെന്ന് വ്യാഖ്യാനിക്കുന്നു. സാക്ഷികൾ ഭയപ്പാടിലാണെന്നും സിബിഐ കോടതിയിൽ നിലപാടെടുത്തു. എന്നാൽ മാധ്യമങ്ങളെ വില ക്കാൻ സാധിക്കില്ലെന്നും നിലവിൽ പ്രതിഷേധം സമധാനപരമാണെന്നും കോടതി ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

അതേ സമയം,പ്രതിപക്ഷ നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.എവിടെ മറ്റു പാർട്ടികൾ സ‍ര്‍ക്കാര്‍ ഉണ്ടാക്കിയാലും ഇഡിയും സിബിഐയും റെയ്ഡ് ചെയ്യും. സംസ്ഥാനത്തെ നല്ല രീതിയിൽ പ്രവ‍ര്‍ത്തിക്കാൻ ഗവർണർമാർ അനുവദിക്കില്ല, രാജ്യം ഒരുമിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *