കോവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടിയോളം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായെന്നും കഴിഞ്ഞ വർഷം രോഗവ്യാപനം തുടങ്ങിയതു മുതൽ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞെന്നും സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ്.
ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.രണ്ടം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സമ്പദ്വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാകും. തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും.
അസംഘടിത മേഖലയില്‍ തൊഴില്‍ വേഗം തിരിച്ചുവരും. എന്നാല്‍ ഔദ്യോഗിക തൊഴിലുകള്‍ തിരിച്ചുവരാന്‍ ഒരു വര്‍ഷത്തോളമെടുക്കും,’ മഹേഷ് വ്യാസ് പറഞ്ഞു.
ദേശീയ ലോക്ക്ഡൗൺ കാരണം 2020 മേയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനത്തിലെത്തി. അണുബാധയുടെ രണ്ടാം തരംഗം ഉയർന്നതായും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാനുളള നടപടികൾ സംസ്ഥാനങ്ങൾ സാവധാനം ആരംഭിക്കണമെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 3-4 ശതമാനം തൊഴിലില്ലായ്മാ നിരക്ക് സാധാരണമായി കണക്കാക്കണമെന്ന് വ്യാസ് പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഇനിയും കുറഞ്ഞേക്കുമെന്നും അദ്ദേഹം സൂചന നൽകി.
