പുള്ളന്നൂർ ന്യൂ ഗവ.എൽ.പി.സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം 2021 അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. രൂപാ റാണി സ്വാഗതം പറഞ്ഞു.കുന്ദമംഗലം ഉപജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീ.പോൾ കെ.ജെ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് മെമ്പർ ശ്രീ.അഡ്വ.വി.പി.എ.സിദ്ധീഖ്, മാവൂർ ബി.പി.സി ശ്രീമതി. ഷീബ, എസ്.എം.സി.കൺവീനർ ശ്രീ.വി.പി രാജീവ് പണിക്കർ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.ടി.ടി.മൊയ്തീൻകോയ, സ്കൂൾ സീനിയർ അസി. ശാന്ത ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ശ്രീമതി.ഫസ്ന ടീച്ചർ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷ സ്കൂൾ പരിപാടികളുടെ വീഡിയോ പ്രദർശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
പ്രവേശനോത്സവം
കുന്നമംഗലം : കുന്നമംഗലം അൽ മദ്റസത്തുൽ ഇസ് ലാമിയയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പശ്ചാതലത്തിൽ ഓൺലൈനിലൂടെയായിരുന്നു പരിപാടി.
കലാകാരൻ മനാഫ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.ലത്തീഫ് അധ്യക്ഷത വഹിച്ചു.
മാക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.പി. ബഷീർ, സെക്രട്ടറി അലി ആനപ്പാറ, ട്രഷറർ സുബൈർ കുന്നമംഗലം, യൂസ്ഫ് മാസ്റ്റർ,സ്വാലിഹ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നുമുണ്ടായിരുന്നു.
വീടകങ്ങളിൽ ക്ലാസ് മുറിയൊരുക്കി ആരാമ്പ്രം സ്കൂളിൽ നവാഗതരുടെ പ്രവേശനോൽസവം
ബലൂണുകൾ പറത്താതെയും വർണ്ണക്കുടകളും അലങ്കാരങ്ങളുമില്ലാതെയും ആരാമ്പ്രം ഗവ: സ്കൂളിലെ നവാഗതരായ കുരുന്നുകൾ വീടകങ്ങളിരുന്ന് ഇന്ന് പ്രവേശനോൽസവങ്ങളിൽ പങ്കാളികളായി. സംസ്ഥാന തല പ്രവേശനോൽസവ ചടങ്ങുകൾ ടെലിവിഷനിലൂടെ കണ്ടതിന് ശേഷം തങ്ങളുടെ വിദ്യാലയത്തിലെ സർഗപ്രതിഭകളുടെ ദൃശ്യവിരുന്നും കലാ ഷ്കാരങ്ങളും ഓൺലൈനിൽ അവർ വീക്ഷിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ അധ്യക്ഷത വഹിച്ചു. ഡോ.. എം.കെ.മുനീർ എം.എൽ.എ , വിക്ടേർസ് ഫസ്റ്റ് ബെൽ ഫെയിം ഷീജ സുനിൽ ,എ.ഇ.ഒ.വി.മുരളീകൃഷ്ണൻ ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷക്കീല ബഷീർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പു റ്റാൾമുഹമ്മദ് ,സോഷ്മ സുർജിത്ത് , ഹെഡ്മാസ്റ്റർ പി.കെ സജീവൻ ,മുൻ പ്രധാനാധ്യാപകൻ വി.കെ മോഹൻ ദാസ് ,എ.കെ.ജാഫർ ,ശുക്കൂർ കോണിക്കൽ ,പി.കെ.ഹരിദാസൻ ,കെ.ജി.ഷീജ ,പി .ആബിദ പ്രസംഗിച്ചു.
