കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1742 കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കുകളുള്ളത്. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്.മഹാമാരി കേരളത്തിലെ 952 കുട്ടികളെയാണ് ബാധിച്ചതെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. 7464 കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചതായി കണക്കില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *