സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കി.

Leave a Reply

Your email address will not be published. Required fields are marked *