ബ്രഹ്മപുരം തീപിടുത്തം മതിയായ മനുഷ്യശേഷിയും യന്ത്രങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് തീ അണയ്ക്കാൻ വൈകുന്നതെന്ന് ഹൈക്കോടതി. ഇങ്ങനെ പോയാൽ അടുത്ത തവണ ജനങ്ങളിൽ നിന്ന് ആവശ്യത്തിനുള്ള സഹകരണം ഉണ്ടാകണമെന്നില്ലെന്നും ഹൈക്കോടതി കലക്ടർക്ക് മുന്നറിയിപ്പ് നൽകി.

എന്നാൽ ബ്രഹ്മപുരത്ത് 8 സെക്ടറുകളിൽ ആറിടത്തു തീയണച്ചെന്നും രണ്ടിടത്തു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി. പല പാളികളായി കിടക്കുന്ന മാലിന്യത്തിൽ ആഴത്തിൽ കുഴിച്ച് തീ അണയ്ക്കുന്നത് വെല്ലുവിളിയാണ്. അതേസമയം ബ്രഹ്മപുരത്തെ തീ 2 ദിവസങ്ങൾക്കുള്ളിൽ അണയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകാൻ കലക്ടർക്ക് ആയില്ല.

സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഉറപ്പുകളിൽ 30% എങ്കിലും പാലിച്ചിരുന്നെങ്കിൽ സ്ഥിതി ഗതികൾ ഇത്രയും മോശമാകില്ലായിരുന്നെന്നും ഹൈക്കോടതി ചൂണ്ടി കാട്ടി. ഹരിത ട്രൈബ്യൂണലിന്റെ മുൻ ഉത്തരവിന്റെ സ്റ്റേ നീക്കം ചെയ്യും. പിഴ ചുമത്തുകയല്ല ചെയ്യേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *