കോഴിക്കോട്: യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ നിന്നു വീണു മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
തലശ്ശേരി കടവത്തൂര്‍ കുനിയില്‍ ഡോ അബൂബക്കറിന്റെ മകള്‍ ഡോ. ഷദ റഹ്മത്ത് ജഹാൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കോഴിക്കോട് മേയര്‍ ഭവന് സമീപത്തെ ലിയോ പാരഡൈസ് അപ്പാര്‍ട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു പുലര്‍ച്ചെ മൂന്നു മണിയോടെ താഴേക്കു ചാടുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരന്‍ ഫ്ലാറ്റിലെ അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയും തുടർന്ന് പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.