ഉത്തർപ്രദേശിലെ കാൺപൂർദേഹത്ത് കുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു. ഞായറാഴ്ച റൂറയിലെ ഹർമൗ ബഞ്ചാരദേര ഗ്രാമത്തിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

സതീഷ് കുമാർ ഭാര്യ കാജൾ ഇവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രദേശവാസികളും അഗ്നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. ഇവരെല്ലാം ജീവനോടെ വെന്തുമരിച്ചു.

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും (എസ്‌പി) സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *