സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ പറയിപ്പിച്ചാൽ കേരളത്തിൽ ബി ജെ പി ജയിക്കില്ലെന്ന് എം വി ഗോവിന്ദൻ. ഇന്നലെ തൃശൂരിൽ നടന്ന അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തെയാണ് ഗോവിന്ദൻ പരിഹസിച്ചത്.സിനിമാ ഡയലോഗുകൾ അല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് എം വി ഗോവിന്ദനും ബി ജെ പി സംസ്ഥാന അധ്യക്ഷം കെ സുരേന്ദ്രനും തമ്മിൽ വാക്ക് പോരിനും വഴി വെച്ചു . കൂടാതെ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങ;ളെയും ഗോവിധാൻ വിമർശിച്ചു.

സ്വന്തം അധ്വാനത്തിൽ നിന്നും പൈസയാണ് സുരേഷ് ഗോപി ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന് ഗോവിന്ദൻ മാഷിനുള്ള മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. എം വി ഗോവിന്ദൻ സുരേഷ്ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. . അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇന്നലെ തൃശൂരിൽ നൽകിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള പണം കൊള്ളയടിക്കുന്ന നീച സംഘമാണ് ഗോവിന്ദന്‍റെ പാർട്ടിയെന്നും കൂട്ടിവച്ചതിൽ പത്തു പൈസ പാവങ്ങൾക്ക് കൊടുക്കാറുണ്ടോ എന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *