കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തു തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ലോറൻസിന്റെ രോഗം മൂർച്ഛിച്ചിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

അതേഅസമയം പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ലോറന്‍സിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വിവരം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *