കോഴിക്കോട് : പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം നടപടി ആവശ്യപ്പെട്ട് ഹാജിറ കമ്മീഷണർ ഓഫീസിൽ എത്തിയത് ആംബുലൻസിൽ. ആരോഗ്യ സ്ഥിതി മോശമായതു കൊണ്ടു കമ്മീഷണർ ഓഫീസിലേക്ക് പോകാൻ ആംബുലൻസിന്റെ സഹായം വേണ്ടിവന്നതെന്നാണ് നിഗമനം.

ബന്ധുക്കളായ ഫർസാന, ഫാത്തിമ ബീവി, ജനകീയ കമ്മിറ്റി ചെയർമാൻ സൈ‌‌‌നുദ്ദീൻ നിസാമി കുന്ദമംഗലം, കൺവീനർ നൗഷാദ് തെക്കയിൽ എന്നിവർ ഹാജറ നജയുടെ നിവേദനവുമായി ഇന്നലെ കമ്മീഷണർ ഓഫീസിൽ എത്തിയിരുന്നു. കാര്യങ്ങൾ കമ്മീഷണറെ ബോധ്യപ്പെടുത്താൻ ഒന്നര മണിക്കൂറോളം എടുത്തു. അതുവരെ ഹാജറ നജക്ക് ആംബുലൻസിൽ കിടക്കേണ്ടി വന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *