ബിജെ പിയുമായി അന്തർധാര എന്ന പരാമർശത്തിൽ ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടാതെ സി പി ഐ എം ബിജെപിയുമായി ധാരണയിലെത്തിയെന്നും സതീശൻ ആരോപിച്ചു.

പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും നിയമസഭാ സംഘർഷത്തിൽ ശക്തമായ നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. സച്ചിൻ ദേവ് എം എൽ എ ക്കെതിരെയും ഡേ. ചീഫ് മർഷലിനെതിരെയും നടപടി വേണം.

സി പിഐ എം ഗുണ്ടയെ പോലെ ഡേ. ചീഫ് മാർഷൽ പെരുമാറി. സഭാനാഥനായ മുഖ്യ മന്ത്രി പ്രതിപക്ഷത്തെ ഇടിച്ചു താഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *