ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്നു സ്വപ്ന സുരേഷ്. മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണം. മനസാക്ഷിക്ക് നിരക്കാത്ത തെറ്റ് താൻ ചെയ്തിട്ടില്ല. തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ടെന്നും എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാൽ തൻ്റെ അഭിഭാഷകൻ മറുപടി തന്നിരിക്കുമെന്നും സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പ്രതികരിച്ചു.

“തനിക്കെതിരെ കേസെടുക്കേണ്ട കാര്യമുണ്ടോ?. തന്നെ കാണാൻ വന്നയാൾ പറഞ്ഞ കാര്യങ്ങളാണ് ലൈവിൽ പറഞ്ഞത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിൽ തനിക്കെതിരെ കേസെടുത്താലും ഇതിൻ്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. എല്ലാ കേസുകളെയും സ്വാഗതം ചെയ്യുന്നു. തന്നെ അകത്താക്കുമെന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ഇപ്പോൾ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നു. മരണംവരെ എല്ലാം വെളിച്ചത്തുകൊണ്ടുവരും. തനിക്ക് ഭയമില്ലെന്നും സ്വപ്ന പറഞ്ഞു.”.

Leave a Reply

Your email address will not be published. Required fields are marked *