മസാജിങ് സെന്ററുകളുടെ മറവിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് ഇന്ന് നടക്കുന്നത്. അതിൽ കൂടുതലും പെൺവാണിഭം പോലെയുള്ള കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. അത്തരത്തിലുള്ള ഒരു റാക്കറ്റിനെയാണ് ഇപ്പോൾ തൊടുപുഴയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. സ്പാകേന്ദ്രം നടത്തുന്നതിന്റെ പേരിലായിരുന്നു ഒരു സ്ഥാപനം തുടങ്ങിയത്. എന്നാൽ ഇതിന്റെ മറവിൽ ഇവിടെ നടന്നത് മുഴുവൻ അനാശാസ്യ പ്രവർത്തനങ്ങൾ ആയിരുന്നു. ഇത് പോലീസ് കണ്ടെത്തുകയും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.

ഒരു സ്പാകേന്ദ്രത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ നടക്കുന്നത് മസാജിങ് മാത്രമല്ല പലതരത്തിലുമുള്ള അനാശാസ്യ പ്രവർത്തനങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ മസാജിങ് സെന്റർ നടത്തിപ്പ്കാരൻ സന്തോഷ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കൂടുതൽ എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോ എന്നും പെൺകുട്ടികളെയോ മറ്റോ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നതുമായ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *