ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാവണം. മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡിന്റെ വീഴ്ചക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *