മുഖ്യമന്ത്രി പിണറായി വിജയനെ ചെറ്റ എന്ന് വിളിച്ചാക്ഷേപിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ സെൻട്രൽ പോലീസ് കേസെടുത്തു. സിപിഐഎം കൗണ്‍സിലറുടെ പരാതിയിൽ 153-ാം വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന്‍ ചോദിച്ചത്.

പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പോലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍പോലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ ഭീഷണിസ്വരത്തില്‍ പറഞ്ഞു. കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളാണെന്നും അവരെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ, പോലീസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ കാല്‍മുട്ട് അടിച്ചൊടിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണറുടെയും എസ്എച്ച്ഒയുടെയും പേരെടുത്ത് ഷിയാസ് പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *