ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി തലശ്ശേരി ജില്ലാ സെഷൻസ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി പോലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്.

അതെ സമയം, പോലീസിന്റെ ഹർജി നിലനിൽക്കില്ലന്ന കേസിലെ ഒന്നാം പ്രതിയായ ആകാശിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

തുടർ രാഷ്ട്രീയ സംഘർഷങ്ങളുടെ ആക്രമണത്തിൽ തട്ട് കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ശുഹൈബിനെ വെട്ടി കൊന്നത്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിൻറെ മരണം.

Leave a Reply

Your email address will not be published. Required fields are marked *