എറണാകുളം∙ തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിൽ. കഴക്കൂട്ടം സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. 56 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്.

സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്.

പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എം‍ഡിഎംഎ കണ്ടെടുത്തത്. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *