ആലുവ∙ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്നു പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു. ആലുവയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരത്ത് താമസിക്കുന്ന പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്.

പാലാരിവട്ടത്ത് താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇത് കണ്ട് രക്ഷിക്കാനായി ഗൗതം പിന്നാലെ ചാടുകയായിരുന്നു. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻ പിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.

ഇരുവരെയും വെള്ളത്തിൽ നിന്ന് കരയിലെത്തിച്ച മീൻ പിടിത്തക്കാർ ഗൗതമിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മനോജിന്‍റെയും ഷേർളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *