മാവൂർ: മാവൂർ പ്രസ്ക്ലബ്ബ് പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെന്റിന്റെ പ്രകാശനം പ്രശസ്ത സിനിമ സംവിധായകൻ വി.എം വിനു കുന്ദമംഗലം പ്രസ്ക്ലബ്ബ് പ്രസിഡന്റ് സിബ്ഗത്തുള്ളക്ക് നൽകി നിർവഹിച്ചു. മാവൂരിന്റെ വ്യാവസായിക – കലാ സാംസ്കാരിക രംഗത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നതാണ് സപ്ലിമെന്റ്.
മാവൂർ പ്രസ്ക്ലബ്ബ് പ്രസിഡന്റ് ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു. ലത്തീഫ് കുറ്റിക്കുളം, സലാം ചിറ്റാരിപ്പിലാക്കൽ, റമീൽ മാവൂർ, ഗിരീഷ് പി.കെ, അമീൻ ഷാഫിദ്, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം ഉസ്മാൻ സ്വാഗതവും ട്രഷറർ ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.
